മലയാളത്തിന്‍റെ സാഹിത്യകാരൻ സുകുമാര്‍ അഴീക്കോടിന്‍റെ പന്ത്രണ്ടാം ചരമ വാര്‍ഷികം ആണ് ഇന്ന്. പന്ത്രണ്ടു കൊല്ലത്തിനിപ്പുറവും അഴീക്കോടിന്‍റെ ചിതാഭസ്മം ഇരവിമംഗലത്തെ വീട്ടിലെ അലമാരയില്‍ തന്നെയിരിക്കുന്നു എന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്ന വാർത്ത.
ചിതാഭസ്മം എന്ത് ചെയ്യണമെന്ന് അഴീക്കോട് വില്‍പത്രത്തില്‍ എഴുതിവച്ചിട്ടില്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കാന്‍ ആരുമില്ലെന്നും ആണ് ഇതിന് കാരണമായി സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പറയുന്നത്.
കേരള സാഹിത്യ അക്കാദമിയും ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷനും ചേർന്നാണ് ഡോ. സുകുമാർ അഴീക്കോടിന്റെ സ്മരണ നിലനിർത്താനുള്ള പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അതേസമയം ഇതുവരെ തീരുമാനം ആകാത്ത ചിതാഭസ്മത്തെ കുറിച്ച് ആർക്കും തീരുമാനം എടുക്കാൻ ഇതുവരെ സാധിക്കുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്