കവടിയാറിലെ ലഹരിവിരുദ്ധ പരിപാടിയിൽ എത്താൻ വൈകി; മുഖ്യമന്ത്രിക്കായി ഒരു മണിക്കൂറിലേറെ മഴയിൽ കാത്തുനിന്ന് വിദ്യാർഥികൾ

JUNE 26, 2026, 2:20 AM

തിരുവനന്തപുരം: കവടിയാറിലെ ലഹരിവിരുദ്ധ ദിനാചരണ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വൈകിയെത്തിയതിനെ തുടർന്ന് വിദ്യാർഥികൾ ഒരു മണിക്കൂറിലേറെ മഴയിൽ നനഞ്ഞുനിന്നതായി റിപ്പോർട്ട്. കവടിയാർ വിവേകാനന്ദ പാർക്കിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള റാലിയോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

രാവിലെ 10 മണിയോടെ വിദ്യാർഥികളെ പരിപാടി വേദിയിലെത്തിച്ചെങ്കിലും, മുഖ്യമന്ത്രി എത്തിയത് 11 മണിക്കാണ്. പത്തരയ്ക്ക് ആരംഭിക്കാനിരുന്ന പരിപാടി വൈകിയതോടെ കുട്ടികൾ മഴയത്ത് തന്നെ കാത്തുനിൽക്കേണ്ടി വന്നു.

ഇതിനിടെ, വിദ്യാർഥികൾ മഴയിൽ നനഞ്ഞുനിൽക്കുമ്പോഴും എക്സൈസ് മന്ത്രി എം. ലിജു ഏകദേശം 15 മിനിറ്റോളം പ്രസംഗം തുടരുകയും ചെയ്തു.

vachakam
vachakam
vachakam

ഇന്നത്തെ മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടി ആയിരുന്നു കവടിയാറിലേത്. എന്നിട്ടും നിശ്ചയിച്ച സമയത്ത് എത്താനാകാതിരുന്നതിന്റെ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam