തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുന്നംകുളം പാറേമ്പാടത്ത് വെച്ചാണ് അപകടമുണ്ടായത്.
അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അപകടമുണ്ടായത്. കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലേക്കാണ് ബസ് ഇടിച്ചുകയറിയത്. അപകടത്തിന്റെ ആഘാതത്തിൽ വാഹനങ്ങൾ തകർന്നതോടെ പ്രദേശത്ത് ഏറെ നേരം ഗതാഗത തടസവും അനുഭവപ്പെട്ടു.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗതാഗതം പുനഃസ്ഥാപിക്കുകയും വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായ സാഹചര്യം അന്വേഷിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
