കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനഞ്ചുകാരന്‍ മരിച്ചു. ഒരു യുവാവിനെ കാണാതാവുകയും മറ്റൊരു യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിലും വടകര മണിയൂര്‍ പാലയാട് നടയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്.
മാനിപുരം ഇരുമ്പോത്ത് കടവില്‍ പുഴയില്‍ മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ കരീറ്റിപറമ്പ് ഹംസയുടെ മകന്‍ മുഹമ്മദ് ഷഹിന്‍ (15) ആണ് മരിച്ചത്. മുക്കം അഗ്‌നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനില്‍നിന്നുള്ള പ്രത്യേക സ്‌കൂബ ഡൈവിങ് സംഘവും ചേര്‍ന്ന് നടത്തിയ മിന്നല്‍ തിരച്ചിലില്‍ ഷഹിനെ കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, വടകര മണിയൂര്‍ പാലയാട് നടയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തില്‍പ്പെട്ട രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട മറ്റു രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. ഒഴുക്കില്‍പ്പെട്ട നബീലിനെ (19) നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ രക്ഷപ്പെടുത്തി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ യുവാവിനായുള്ള തിരച്ചില്‍ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഇപ്പോഴും തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
