കോഴിക്കോട് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ച നിലയിൽ

MAY 29, 2025, 12:17 AM

കോഴിക്കോട്: കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍(21) ആണ് മരിച്ചത്. 

കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആറ് മാസ ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. ഒരു മാസം മുമ്പാണ് സിനാന്‍ കോഴ്സിന് ചേര്‍ന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാവിലെ ക്ലാസിലുണ്ടായിരുന്ന സിനാന്‍ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്‍ തിരിച്ചെത്തിയിരുന്നില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാര്‍ത്ഥി വീണ് കിടക്കുന്ന നിലയില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്.

അതേസമയം കോളേജിലെ സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളിലേക്ക് കയറി പോകുന്നത് വ്യക്തമാണ്. തിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങള്‍: അനസ്, ജിസ്‌ന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam