വഞ്ചനാ കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ജാമ്യത്തിലിറക്കിയത് ജയിലിലുണ്ടായിരുന്ന സഹതടവുകാർ; കൂടുതൽ വിവരങ്ങൾ പുറത്ത് 

SEPTEMBER 27, 2025, 4:51 AM

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മൊഴി നൽകാതെ ശ്രീതു. പൊലീസ് ചോദ്യം ചെയ്തിട്ടും ശ്രീതു കൃത്യമായകാര്യം പറയുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം നേരത്തെ വഞ്ചനാ കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ജയിലിലുണ്ടായിരുന്ന സഹതടവുകാരായ മോഷണക്കേസ് പ്രതികളാണ് ജാമ്യത്തിലിറക്കിയത്. ജാമ്യത്തിലിറങ്ങിയ ശ്രീതു പാലക്കാട് സഹതടവുകാരിയുടെ സംരക്ഷണയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന്‍റെ കൊലപാത കേസിലും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

അതേസമയം ശ്രീതുവിനെ ഉടൻ കോടതിയിൽ ഹാജരാക്കും എന്നാണ് ലഭിക്കുന്ന വിവരം. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിൽ ശ്രീതുവിന്‍റെ പങ്ക് വ്യക്തമെന്ന് പൊലീസ് വ്യക്തമാക്കി. 

vachakam
vachakam
vachakam

ശ്രീതുവിന്‍റെയും ഹരികുമാറിന്‍റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഇരുവരും തമ്മിൽ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 30നാണ് കുട്ടിയെ വീടിനടുത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam