പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി സംഭവത്തില്‍ വിശദീകരണവുമായി സ്പോൺസര്‍ ഉണ്ണികൃഷ്ണൻ പോറ്റി.
ദ്വാരപാലക പീഠം കാണാനില്ലെന്ന് പരാതി നൽകിയ സ്പോണ്‍സറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും ഇന്നാണ് പീഠം കണ്ടെടുത്തിയത്.
ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
പീഠം വാസുദേവന്റെ വീട്ടിൽ ഉണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചത്. കോടതി ഇടപെടലും വാർത്തകളും വന്നപ്പോഴാണ് വാസുദേവൻ ഇക്കാര്യം തന്നെ അറിയിച്ചത്.
പിന്നീട് തന്റെ സഹോദരിയുടെ വീട്ടിൽ പീഠം ഏൽപ്പിക്കുകയായിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കാൻ നിർദ്ദേശിച്ചതായും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
