പ്ലസ് വൺ പ്രവേശനത്തിന് പിതാവ് കൂടെ വേണമെന്ന് മകൻ; പ്രതിക്ക് പരോൾ അനുവദിച്ചു

JUNE 11, 2025, 1:58 AM

കൊച്ചി:  പ്ലസ് വൺ പ്രവേശനത്തിന് പിതാവ് കൂടെ വേണമെന്ന് മകൻ. തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രതിക്ക് ഏഴ് ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി. 

പ്രതിയുടെ മകൻ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് വാങ്ങിയിരുന്നു. കുട്ടിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ച ശേഷമാണ് കോടതി ഇയാൾക്ക് പരോൾ നിർദശിച്ചത്.

തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് പരോൾ കോടതി അനുവദിച്ചത്. 

vachakam
vachakam
vachakam

പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടി തന്റെ തുടർപഠനത്തിന് പ്രവേശനം നേടാൻ അച്ഛന്റെ സാന്നിധ്യം വേണമെന്ന് ആഗ്രഹിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് പിതാവിന്റെയും ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam