ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊന്നു. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഏകമകനായ കൃഷ്ണദാസിനെ (39) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.അമ്മയുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുൻപ് പലതവണ പരാതി നൽകുകയും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നുവെന്നാണ് ലഭ്യമായ വിവരം.
ഇന്നലെ മദ്യപിച്ചെത്തി തർക്കം ഉണ്ടാവുകയും കൃഷ്ണ ദാസ് അമ്മയെ മർദിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഇയാൾ തന്നെയാണ് അമ്മയ്ക്ക് അനക്കമില്ലെന്ന് പോലിസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്.അതേസമയം, കൃഷ്ണദാസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
