ചിന്നു പാപ്പുവിന്റെ ആത്മഹത്യക്ക് പിന്നിൽ ആൺസുഹൃത്തുമായുള്ള തർക്കം; യുവാവിന്‍റെ മൊഴി എടുത്തേക്കും

FEBRUARY 9, 2026, 9:13 PM

കാസർകോട് സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേഷ്മയുടെ (ചിന്നു പാപ്പു) മരണത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ഭർത്താവുമായി അകന്ന് കാസർകോട് ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന രേഷ്മയെ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതിനിടെ യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇയാളുമായുള്ള ചില തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ഇതേ കുറിച്ച് ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്ന് ആദ്യഘട്ടത്തിൽ സൂചനകളുണ്ടായിരുന്നെങ്കിലും, ആൺസുഹൃത്തുമായുള്ള തർക്കമാണ് മരണത്തിന് കാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.

vachakam
vachakam
vachakam

മരണദിവസം രാവിലെ ജോലിക്ക് പോയ ആൺസുഹൃത്ത്, ഫോൺ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ മറ്റൊരു സുഹൃത്തിനൊപ്പം ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് രേഷ്മയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇരുവരും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി യുവാവിന്റെ മൊഴി രേഖപ്പെടുത്താനും രേഷ്മയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും പൊലീസ് തീരുമാനിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam