എൻഎസ്എസിന്‍റെ പിന്മാറ്റം; തുടർനീക്കങ്ങൾ ആലോചിക്കാൻ എസ്എൻഡിപി യോഗം ഇന്ന് 

JANUARY 26, 2026, 9:37 PM

തിരുവനന്തപുരം: എന്‍എസ്എസ് സാമുദായിക ഐക്യത്തില്‍ നിന്ന്  പിന്‍മാറിയതിന് പിന്നാലെ തുടര്‍നീക്കങ്ങള്‍ ആലോചിക്കാനുള്ള എസ്എന്‍ഡിപി യോഗം വിശാല കൗണ്‍സില്‍ ഇന്ന് ചേരും. 

എന്‍എസ്എസ് ഐക്യത്തിന് തയ്യാറല്ലെങ്കില്‍ മറ്റ് സാമുദായിക സംഘടനകളുമായി ചേര്‍ന്ന് മുന്നോട്ട് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

എന്നാല്‍ പ്രധാനപ്പെട്ട സാമുദായി സംഘടനയായ എന്‍എസ്എസിന്റെ പിന്മാറ്റത്തോടെ മറ്റ് ഐക്യ ശ്രമങ്ങള്‍ പോലും ചോദ്യ ചിഹ്നത്തിലായിരിക്കുകയാണ്. എൻഎസ്എസിന്‍റെ പിന്മാറ്റത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍. 

vachakam
vachakam
vachakam

ക്രൈസ്തവ സംഘടനകളോ മറ്റേതെങ്കിലും സാമുദായിക സംഘടനകളോ സംഭവത്തില്‍ അനുകൂല പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല എന്നതും എസ്എന്‍ഡിപിക്ക് മുന്നില്‍ നില്‍ക്കുന്ന വലിയ വെല്ലുവിളിയാണ്.

മുന്‍പ് ചേര്‍ന്ന വിശാല കൗണ്‍സിലായിരുന്നു എന്‍എസ്എസുമായുള്ള ഐക്യരൂപീകരണത്തെ പിന്തുണയ്ക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നത്. അതിനാല്‍ ഇന്ന് ചേരുന്ന വിശാല കൗണ്‍സിലില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam