ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന ആറ് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SEPTEMBER 13, 2025, 3:02 AM

ഇടുക്കി എഴുകുംവയലിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു.എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിൻ്റെ കാറാണ് കത്തിനശിച്ചത്.ജിയോയും ഭാര്യയും മൂന്ന് കുട്ടികളും ഭാര്യ മാതാവുമാണ് കാറിൽ ഉണ്ടായിരുന്നത്.

പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം.കുടുംബ സമേതം രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ കയറ്റത്തിൽ വെച്ച് പെട്ടന്ന് കാറിൽ നിന്ന് തീ ഉയരുകയായിരുന്നു.ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി. വാഹനത്തിൽ നിന്ന് ഇറങ്ങുന്നത്തിനിടെ ജിയോയ്ക്കും ഭാര്യയ്ക്കും നേരിയ പൊള്ളലേറ്റു. വാഹനത്തിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെ കുട്ടികൾ നിലത്ത് വീണും നേരിയ പരിക്ക് പറ്റി. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടുത്തത്തില്‍ കാർ പൂർണ്ണമായും കത്തി നശിച്ചു.നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് തീ അണച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam