ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തു എസ്ഐടി

OCTOBER 26, 2025, 11:44 PM

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ  എസ്ഐടി നിർണായക രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് പിടിച്ചെടുത്ത രേഖകൾ എന്നാണ് പുറത്തു വരുന്ന വിവരം. സ്വർണ്ണക്കൊള്ളയില്‍ തൊണ്ടി മുതലും കണ്ടെത്തിയതോടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതീവ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊള്ളയുടെ ഗൂഢാലോചനയിലേക്കാണ് ഇനി അന്വേഷണം നടക്കുക.

2019ലെ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, കമ്മീഷണർ എൻ. വാസു, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരെയും ചോദ്യം ചെയ്യും എന്നും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ തെളിവെടുപ്പിനു ശേഷം തിരിച്ചെത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം എന്നും സൂചനകൾ ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam