വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞു; വാഹന ഉടമ പിടിയില്‍

JUNE 16, 2024, 8:55 AM

പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.

സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. വാഹനമോടിച്ച ഇയാളുടെ മകൻ അലൻ ഒളിവിലാണ്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. 

പൊലീസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി സംഘം കടന്നുകളയുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam