തിരുവനന്തപുരം: തൃശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര മന്ത്രിയായിട്ടും മറുപടിയില്ലാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്.
നാണവും മാനവും ഉണ്ടെങ്കിൽ സുരേഷ് ഗോപി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച് വോട്ടർമാരോട് മാപ്പ് പറയണമെന്നും ശിവൻകുട്ടി പറഞ്ഞു.
ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.
വീട്ടുടമസ്ഥർക്ക് അറിയാതെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്