ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍, അടുത്ത ദിവസം ശസ്ത്രക്രിയ

JUNE 7, 2025, 12:23 PM

തൃശൂര്‍: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ചു. ഷൈനിന്റെ നട്ടെല്ലിനും ഇടത് കൈക്കും ചെറിയ പൊട്ടലും ചതവുകളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഓര്‍ത്തോ സര്‍ജന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഷൈനിന്റെ പരിക്കേറ്റ കൈക്ക് അടുത്ത ദിവസം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈനും മാതാവും സഹോദരവും ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ മരിച്ച ഷൈനിന്റെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂര്‍ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയില്‍ നടക്കും. 

ഇന്നലെ രാവിലെ 6.10 ന് ധര്‍മ്മപുരി കൊമ്പനഹള്ളിയില്‍വെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ വന്ന ലോറിയിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam