തൃശൂരിൽ വീണ്ടും ഷിഗെല്ല; ചേലക്കരയിൽ മൂന്നുവയസുകാരന് രോഗബാധ

JUNE 20, 2026, 7:52 AM

തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ചേലക്കര ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന മൂന്നുവയസുകാരന് ആണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കത്തെ തുടർന്ന് കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി.

കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 10 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ കോഴിക്കോട് മൂന്ന്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് വീതം, പാലക്കാട് ഒരു കേസ് എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം 121 പേർക്ക് ഷിഗെല്ല ബാധിക്കുകയും അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam