കൊല്ലം: സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ പ്രതികരിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.
ബിനോയ് വിശ്വത്തിന്റെ നിലപാടില്ലായ്മ സിപിഐയ്ക്ക് ചരമഗീതം രചിക്കുന്നുവെന്നും സിപിഐ പറയുന്നതല്ല, അമിത് ഷാ പറയുന്നതാണ് പിണറായി വിജയൻ കേൾക്കുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
ഇതുപോലെ നിലപാടില്ലാത്ത ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലയിൽ മുണ്ടിട്ട് പോയി കരാറിൽ ഒപ്പുവച്ചു.
200 കോടി രൂപ പ്രതിവർഷം കൊടുക്കുന്നതിനു വേണ്ടിയാണ് ഈ നാടകം അരങ്ങേറിയത്. പിഎം ശ്രീ ആകാം എൻഇപി വേണ്ട എന്നാണ് എം.എ ബേബി പറഞ്ഞത്.
ബിനോയ് വിശ്വം അറിയാതെ ആട്ടം കാണുകയാണ്. സഹതപിക്കാൻ മാത്രമേ തനിക്ക് സാധിക്കുന്നുള്ളൂവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
