എല്ലാം അവഹേളനങ്ങളും സഹിച്ചാണ് ഗണേഷ് കുമാറിന് വേണ്ടി ഉമ്മൻ ചാണ്ടി ഇടപെട്ടത്: ഷിബു ബേബി ജോൺ 

JANUARY 22, 2026, 10:38 PM

തിരുവനന്തപുരം: ഉമ്മൻചാണ്ടി തന്റെ കുടുംബം തകർത്തെന്ന മന്ത്രി ​ഗണേഷ് കുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച്   ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.

എല്ലാം അവഹേളനങ്ങളും സഹിച്ചാണ് ഗണേഷ് കുമാറിന് വേണ്ടി ഉമ്മൻ ചാണ്ടി ഇടപെട്ടത്. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ട്.

മരണപ്പെട്ട ഒരു വ്യക്തിയെ കുറിച്ചുള്ള പരാമർശം ദൗർഭാഗ്യകരം. ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ അതിനുള്ള ആർജവം ഗണേഷ് കുമാർ കാണിക്കണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

vachakam
vachakam
vachakam

 സോളാർ കേസിൽ ചാണ്ടി ഉമ്മൻ ചില സത്യങ്ങൾ വിളിച്ചു പറഞ്ഞു. സംഭവിച്ചതെല്ലാം മലയാളിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്ന് ഗണേഷ് കുമാർ പറയുന്നു.

നമ്മളെല്ലാം മനുഷ്യരാണെന്ന കാര്യം ഗണേഷ് ഓർക്കണമായിരുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam