തിരുവനന്തപുരം: സർക്കാർ അനുമതി ഇല്ലാതെ വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തൻ്റെ അറിവെന്നും നടപടിക്രമം നടക്കട്ടെ എന്നാണ് തൻ്റെ നിലപാടെന്നും സ്ഥലം എംപി ശശി തരൂർ.
സർക്കാരിൻ്റെ അഭിപ്രായം ചോദിക്കാതെ അന്തിമ തീരുമാനം എടുക്കാൻ പാടില്ല.
ആരും അദാനിയെ എതിർക്കുന്നില്ല. തുറമുഖത്തിൻ്റെ വളർച്ച ആവശ്യമാണെന്നും എന്നാൽ, നിയമങ്ങൾ പാലിച്ചു വേണമെന്നും പഠിച്ചിട്ട് സർക്കാർ തീരുമാനം എടുക്കണമെന്നും തരൂർ വ്യക്തമാക്കി.
തുറമുഖത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. ഭാവിയിൽ വിവിധ കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വരണം.
ചൈനീസ് കമ്പനികളുടെ ബിഡ് ഉണ്ടായതിനാൽ ടെൻഡർ നമ്മൾ മുമ്പ് റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
