ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നെഹ്‌റുവിന്റെ നടപടി ദയനീയം; ജനാധിപത്യ ചരിത്രത്തിലെ അപൂര്‍വമായ വീഴ്ചയെന്ന് ശശി തരൂര്‍

FEBRUARY 7, 2026, 10:11 PM

കൊച്ചി: 1959ൽ കേരളത്തിലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട നെഹ്‌റു സർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ.

ജനങ്ങൾ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത് ദയനീയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി വാരാന്ത പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തരൂരിന്റെ പരാമർശം.

ഏറ്റവും വലിയ ജനാധിപത്യവാദികളിലൊരാളായി പരിഗണിക്കപ്പെടുന്ന ജവഹർലാൽ നെഹ്‌റു എന്തുകൊണ്ടാണ് ഇത്തരം ഒരു ജനാധിപത്യ വിരുദ്ധ നടപടി സ്വീകരിച്ചതെന്ന ചോദ്യത്തിന് മറുപടിയായാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

vachakam
vachakam
vachakam

“നെഹ്‌റുവിന്റെ ജനാധിപത്യ ചരിത്രത്തിലെ ദുഃഖകരവും അപൂർവവുമായ ഒരു വീഴ്ചയായി ഞാൻ ഇതിനെ വിശേഷിപ്പിക്കുന്നു. കേരളത്തിൽ ഇഎംഎസ് സർക്കാരിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉണ്ടായിരുന്നു എന്നത് ശരിയാണ്. സംസ്ഥാന ഭരണം വഷളായി എന്ന ആരോപണവും ഉയർന്നിരുന്നു. എങ്കിലും ജനങ്ങൾ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത് ദയനീയമായിരുന്നു,” ശശി തരൂർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam