വോട്ടിങ് ദിനത്തിൽ റെയിൽവേ സിഗ്നൽ നിലച്ചു. കൊല്ലത്ത് ട്രെയിനുകൾ 2 മണിക്കൂറിലധികമായി പിടിച്ചിട്ടിരിക്കുന്നു.
കൊല്ലം – പരവൂർ റൂട്ടിലാണ് പ്രശ്നം ഉണ്ടായത്. ട്രെയിൻ കടന്ന് പോകാൻ റൈറ്റ് സിഗ്നൽ നൽകുന്ന ബ്ലോക്ക് ഇൻസ്ട്രുമെന്റിന് തകരാറ് സംഭവിച്ചു. ഉച്ചയ്ക്ക് 11.42ന് കൊല്ലത്ത് നിന്നും പുറപ്പെടേണ്ട ട്രെയിൻ മൂന്ന് മണിക്കാണ് കൊല്ലത്തുനിന്നും എടുത്തത്.
മെമൊ എഴുതി നൽകിയാണ് ട്രെയിനുകൾക്ക് പോകാനുള്ള അനുമതി കൊടുക്കുന്നത്. തകരാർ പരിഹരിക്കപ്പെട്ടില്ലെങ്കിൽ ട്രയ്നുകൾ താമസിക്കാൻ സാധ്യതയുണ്ട്.
20636 അനന്തപുരി, 56101 നാഗർകോവിൽ പാസഞ്ചർ, 56307 തിരുവനന്തപുരം പാസഞ്ചർ എന്നീ ട്രെയിനുകൾ വൈകിയേക്കും.കൊടുംചൂടിലും യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രെയിനുകൾ വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്