കൊല്ലം: പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാൻ നിന്നെന്നാരോപിച്ച് എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി.
വിളക്കുവെട്ടം എൽ.പി സ്കൂൾ ബൂത്തിന് മുന്നിലായിരുന്നു സംഭവം. മർദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫിന്റെ വനിതാ കൗൺസിലർ ഷെമി അസീസ് ആശുപത്രിയിൽ ചികിത്സ തേടി.
എൽഡിഎഫ് കൗൺസിലറായ സുഭാഷ് ജി നാഥ് മർദ്ദിച്ചെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം, ആരോപണം സുഭാഷ് ജി നാഥ് നിഷേധിച്ചു. ബൂത്തിന് മുന്നിൽ പ്രശ്നമുണ്ടാക്കിയത് യുഡിഎഫ് പ്രവർത്തകരാണെന്നും എൽഡിഎഫ് കൗൺസിലർ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് 8 മണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നിരുന്നു.
ഉച്ച കഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. പോളിംഗിൽ എസ്‌ഐആർ പ്രതിഫലിക്കുന്നുണ്ടെന്നും 90 ശതമാനം പോളിംഗ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് അനുമതി നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ വോട്ട് രേഖപ്പെടുത്തി
മണ്ഡലത്തിൽ ബിജെപി മികച്ച വിജയം നേടും, വോട്ടർമാർ തന്നെ പൂർണ്ണമായി സ്വീകരിക്കും; ആത്മവിശ്വാസം
“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ