തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി നേതാവും എൻഡിഎ സ്ഥാനാർത്ഥിയുമായ ബി ഗോപാലകൃഷ്ണൻ.
മണ്ഡലത്തിൽ ബിജെപി മികച്ച വിജയം നേടുമെന്നും വോട്ടർമാർ തന്നെ പൂർണ്ണമായി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ എല്ലാവരും പിന്തുണച്ചില്ലെങ്കിലും അടുത്ത അഞ്ച് വർഷവും ജനങ്ങൾക്കൊപ്പം താൻ ഗുരുവായൂരിലുണ്ടാകുമെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
അതേസമയം, വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സോപാനസംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. മുസ്ലിം ലീഗിൽ ചേർന്ന ഹരിഗോവിന്ദൻ ക്ഷേത്രങ്ങളിൽ സോപാനസംഗീതം ഉപാസിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
