രാഹുലിനെ തിരിച്ചെടുക്കുമോയെന്ന് തീരുമാനിക്കേണ്ടത് അധ്യക്ഷനെന്ന് ഷാഫി പറമ്പിൽ 

DECEMBER 6, 2025, 3:55 AM

തിരുവനന്തപുരം: പീഡനക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കിയ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഷാഫി പറമ്പില്‍ എംപി. എന്നാൽ തിരിച്ചെടുക്കുമോ എന്നത് കെപിസിസി അധ്യക്ഷനാണ് തീരുമാനിക്കേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിന്റെ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ്ഷാഫിയുടെ പ്രതികരണം.

'രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടുണ്ട്. ബാക്കിയെല്ലാം നിയമപരമായ കാര്യങ്ങളാണ്. പാര്‍ട്ടി ചെയ്യാനാകുന്നത് ചെയ്തു. പാര്‍ട്ടി നടപടി ആലോചനകള്‍ക്കൊടുവില്‍ എടുത്തത്. ആ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നു. തിരിച്ചെടുക്കുമോയെന്നത് കെപിസിസി അധ്യക്ഷന്‍ ആണ് തീരുമാനിക്കേണ്ടത്' എന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam