കൊച്ചി: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാവുമായ പി എം ആർഷോയ്ക്ക് എതിരെ പരാതി നൽകിയ എ ഐ എസ് എഫ് വനിതാ നേതാവ് നിമിഷ രാജു തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയാകും.
നിമിഷയെ സ്ഥാനാർത്ഥിയാക്കുന്നതിനെ എസ് എഫ് ഐയും ഡി വൈ എഫ് ഐയും എതിർത്തിരുന്നു എന്നാണ് സൂചന.
എന്നാൽ ഈ എതിർപ്പ് വകവയ്ക്കാതെയാണ് സി പി ഐ നിമിഷയെ മത്സരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജാതി അധിക്ഷേപ പരാതിയാണ് ആർഷോക്കെതിരെ നിമിഷ നൽകിയിരുന്നത്.
പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ മത്സരിക്കാനാണ് ധാരണ. നിലവിൽ എ ഐ എസ് എഫിൻറെ സംസ്ഥാന ജോയിൻറ് സെക്രട്ടറിയായ നിമിഷ, സി പി ഐ സ്ഥാനാർഥിയായാണ് മത്സരത്തിനിറങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
