ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം

FEBRUARY 8, 2026, 8:10 PM

കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം.  തായ്‌വാൻ പൗരയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിക്കെതിരെ  കേസെടുത്തു. 

നവി മുംബൈ സ്വദേശിയായ സുമിത് കട്ടാരെയ്‌ക്കെതിരെയാണ് കേസെടുത്തത്. ബിനാലെയിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനെത്തിയ സംഗീതജ്ഞ കൂടിയായ തായ്‌വാൻ സ്വദേശിനിയെ ബിനാലെയുടെ പ്രധാന വേദികളിൽ ഒന്നായ പെപ്പർ ഹൗസിന് മുന്നിൽവച്ചാണ് സുമിത് പരിചയപ്പെടുന്നത്.

രാത്രി മദ്യപിക്കാൻ ക്ഷണിച്ചെങ്കിലും യുവതി ക്ഷണം നിരസിച്ചു.പിറ്റേന്ന് ഇയാൾ വീണ്ടുമെത്തി കായൽ യാത്രയ്ക്കായി ക്ഷണിച്ചു. ഉച്ചയ്ക്ക് ശേഷം ഇരുവരും ഉല്ലാസബോട്ടായ ലേക്ക് ബേ ക്രൂയിസിൽ കയറി. കായൽ കാഴ്ചകൾ കണ്ടിരിക്കെ സുമിത് കലാകാരിയോട് മോശമായി പെരുമാറുകയായിരുന്നു.

vachakam
vachakam
vachakam

 മൂന്ന് ദിവസം മുൻപ് നടന്ന അതിക്രമത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ-മെയിലായാണ് പരാതി ലഭിച്ചത്.

 നാട്ടിലേക്ക് തിരിച്ചുപോയ കലാകാരി തായ്‌വാനിൽ എത്തിയശേഷമാണ് പരാതി നൽകിയത്. സുമിത്തിന്റെ ഫോൺനമ്പറും മറ്റ് തെളിവുകളുമെല്ലാം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam