'പണി തീർന്നിട്ടില്ല'; സഞ്ജു ടെക്കി ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണിയെന്ന് എംവിഡി

JUNE 16, 2024, 9:34 AM

ആലപ്പുഴ: സഞ്ജു ടെക്കിയും സഞ്ജുവിന്‍റെ കാറിലെ പൂളും വലിയ വിവാദമായിരുന്നു. തുടർച്ചയായ മോട്ടോർ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ്  സഞ്ജുവിന്‍റെ  ലൈസൻസ് റദ്ദാക്കിയിരുന്നു. ഇപ്പോൾ ഉത്തരവിലെ പരാമർശങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. സഞ്ജു ടിഎസ് സ്ഥിരം കുറ്റക്കാരനെന്ന് ഉത്തരവില്‍ പറയുന്നു. പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു.ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതു സമൂഹത്തിന് ഭീഷണിയാണ് എന്നാണ് ഉത്തരവിൽ പറയുന്നത്.  

കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തു എന്ന് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ വേറെയുമുണ്ട്. മോട്ടോർ വാഹന വകുപ്പ് സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ വിശദമായി പരിശോധിച്ചു എന്നും നിയമലംഘനങ്ങൾ ഒന്നൊന്നായി കണ്ടെത്തി എന്നുമാണ് പുറത്തു വരുന്ന വിവരം. 

vachakam
vachakam
vachakam

ചരക്ക് വാഹനത്തിന്‍റെ  ലോഡ് ബോഡിയിൽ ‍ടാർപ്പോളിൻ ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി അപകടകരമായ കാര്യം പ്രോത്സാഹിപ്പിച്ചു.  മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. പബ്ലിക്ക് റോഡിൽ മത്സര ഓട്ടം നടത്തി പലതവണ  വാഹനത്തിൽ രൂപമാറ്റം വരുത്തി പൊതു നിരത്തിൽ ഉപയോഗിച്ചു. അമിത ശബ്ദമുള്ള സ്പീക്കർഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി. വാഹനത്തിൽ LED ലൈറ്റുകൾ ഘടിപ്പിച്ച് നിരത്തിലിറക്കി. പല വീഡിയോകളിലും റോഡിൽ അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത് എന്നിങ്ങനെ ആണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ പട്ടിക. 

അതേസമയം മുൻപ് പ്രായ പൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹന മോടിപ്പിച്ചതിന് 3500 രൂപ പിഴ അടച്ച സംഭവം ഉൾപ്പടെ പല തവണ സഞ്ജു  മോട്ടോർ വാഹന വകുപ്പിന്‍റെ  നടപടി നേരിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam