കോഴിക്കോട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കായി തലങ്ങും വിലങ്ങും പായുകയാണ് കേരള പൊലീസ്.
ഇന്ന് മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ രാഹുൽ വയനാട്ടിലെത്തി മാനന്തവാടിയിലെയോ ബത്തേരിയിലെയോ കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും അന്വേഷണ സംഘം കാണുന്നുണ്ട്.
തമിഴ്‌നാട് വഴി കർണാടകയിലേക്ക് കടന്ന രാഹുലിനായി വയനാട്-കർണാടക അതിർത്തിയിൽ തിരച്ചിൽ ഊർജിതമാക്കി.
പുൽപ്പള്ളിയിലുള്ള കോൺഗ്രസ് നേതാവിന്റെ റിസോർട്ടിലും തിരച്ചിൽ നടന്നതായി സൂചനയുണ്ട്. ഇവിടെ രാഹുൽ എത്താനുള്ള സാധ്യത പൊലീസ് തള്ളിയിട്ടില്ല. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഇവിടെ തുടരുന്നതായാണ് വിവരം.
കർണാടകയിൽ നിന്ന് പെരിക്കല്ലൂർ വഴി രാഹുൽ പുൽപ്പള്ളിയിലെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. ചെക്ക്‌പോസ്റ്റ് വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
