കത്തുന്ന ചൂട്; കൊല്ലത്ത് 10 വയസുകാരന് സൂര്യാതപമേറ്റു

APRIL 28, 2026, 5:06 AM

കൊല്ലം: കൊല്ലം പോരുവഴിയിൽ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി–കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്. പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് കുട്ടിക്ക് സൂര്യാതപമേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. 

കൈ, തോൾ, താടി ഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. തോളിലാണ് കൂടുതൽ പൊള്ളലേറ്റത്.

ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

vachakam
vachakam
vachakam

ഇതിനിടെ കൊല്ലം ജില്ലയിൽ ചൂട് കനക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam