സ്കൂൾ സമയമാറ്റം: സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത 

JULY 9, 2025, 9:13 PM

തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരായ സമസ്തയുടെ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും.

മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തിൽ കൂടിയാണ് സമരം.

സമസ്ത പ്രസിഡന്റ്‌ ജിഫ്രി തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും വിഷയത്തിൽ ചർച്ച നടത്താൻ പോലും സർക്കാർ തയ്യാറായില്ലെന്ന് മദ്രസ മാനേജ്മെൻറ് അസോസിയേഷൻ നേതാക്കൾആരോപിച്ചിരുന്നു.

vachakam
vachakam
vachakam

സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെൻറ് അസോസിയേഷൻറെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും.

കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന കൺവെൻഷനിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, കെ ടി ഹംസ മുസ്ലിയാർ തുടങ്ങിയവർ പങ്കെടക്കും.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam