വയനാട്ടിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ വഴിത്തിരിവ്. അലീന ബെന്നി ആണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തത്. കുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവ് അറസ്റ്റിലായി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ് (20) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നൂല്‍പ്പുഴ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. കഴിഞ്ഞ 20നാണ് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ അലീനയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.
കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്‍പ്പെടെ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. ഇൻസ്റ്റഗ്രാം ചാറ്റിലൂടെയാണ് ആദിത്യൻ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മറ്റൊരു പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇവർ തമ്മില്‍ പ്രശ്നങ്ങളുണ്ടായെന്നാണ് പുറത്തു വരുന്ന സൂചന.
നൂല്‍പ്പുഴ എസ്‌എച്ച്‌ഒ എ ജെ അമിത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലി സ്ഥലത്ത് നിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. അതേസമയം അലീനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതർക്കെതിരെ പ്രചാരണം നടന്നിരുന്നു. വിദ്യാലയത്തിന്റെ വാർഷികാഘോഷത്തിന് പിരിവ് നല്‍കാത്തതിന് ക്ലാസ് ടീച്ചർ ശകാരിച്ചതിലുള്ള മനോവിഷമമാണ് കുട്ടി ജീവനൊടുക്കാൻ പ്രേരണയായതെന്നായിരുന്നു പ്രചാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്