കോഴിക്കോട്: സ്‌കൂളിലെ ശുചിമുറികള്‍ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടു. ഇന്റര്‍വെല്‍ സമയത്ത് മാത്രം ശുചിമുറി തുറന്നു നല്‍കും.
മറ്റ് സമയങ്ങളില്‍ ശുചിമുറി ഉപയോഗിക്കാന്‍ പ്രിന്‍സിപ്പലിന്റെ അനുമതി വേണം. റാഗിങ് തടയാനാണ് ഈ വിചിത്ര നടപടി.
കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലാണ് നടപടി. ആണ്‍കുട്ടികളുടെ ശുചിമുറിയിലാണ് നിയന്ത്രണം.
സംഭവം വിവാദമായതിന് പിന്നാലെ പിടിഎ ഇടപെടുകയും ശുചിമുറി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നവീകരിച്ച ശുചിമുറി വൃത്തിഹീനമാക്കാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിന്‍സിപ്പൽ നൽകുന്ന വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
