ആലപ്പുഴ: കുട്ടനാട്ടിൽ ജീവനൊടുക്കിയ കർഷകന്റെ കുടുംബത്തിന് കഴിഞ്ഞ ദിവസമാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ജപ്തി വാർത്തയെ തുടർന്ന് പ്രസാദിന്റെ കുടുംബത്തെ പേര് വെളിപ്പെടുത്താത്ത മുംബൈ മലയാളി സഹായിച്ചിരുന്നു.
സഹായം ലഭിച്ചതിന് പിന്നാലെ പ്രസാദിന്റെ കുടുംബം പണവുമായി എത്തിയിട്ടും ആധാരം എസ്എസി എസ്‍ടി കോർപറേഷൻ തിരികെ നൽകിയില്ലെന്നാണ് പരാതി.
കർഷകന്റെ ഭാര്യ ഓമന പണവുമായി എത്തിയിട്ടും വായ്പ തീർക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ജപ്തി നടപടി സ്റ്റേ ചെയ്തെന്നും അന്വേഷണം നടക്കുന്നു എന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
ഈ നടപടിക്രമങ്ങൾ കഴിയാതെ ആധാരം വിട്ടുതരാൻ കഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്