ദില്ലി: ഗാർഹിക പീഡന കേസിൽ തെന്നിന്ത്യൻ സീരീയൽ താരവും മലയാളിയുമായ രാഹുൽ രവിക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി. ഭാര്യ ലക്ഷ്മി എസ് നായർ നൽകിയ ഗാർഹിക പീഡന കേസിലാണ് ജാമ്യം.
അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് ചന്ദ്രൻ എന്നിവർ രാഹുൽ രവിക്കായി ഹാജരായി. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്.
രാഹുലിനായി തമിഴ്നാട് പൊലീസ് രണ്ട് മാസമായി അന്വേഷണത്തിലായിരുന്നു. ഇതേതുടർന്ന് ഇയാൾ ഒളിവിലായിരുന്നു.
നേരത്തെ ഈ കേസിൽ മദ്രാസ് ഹൈക്കോടതി രാഹുലിന് മൂൻകൂർ ജാമ്യം നൽകിയിരുന്നെങ്കിലും സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കി അറസ്റ്റിന് ഉത്തരവിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്