കാസർകോട്: സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിഞ്ഞത് ടിവിയിൽ വാർത്ത കണ്ടപ്പോഴാണെന്ന് ഭാര്യാ പിതാവ് അബ്ദുൽ റഹ്മാൻ.
ഉള്ളാൾ ദർഗയിൽ വെച്ചാണ് സവാദിനെ പരിചയപ്പെടുന്നത്. നല്ല ചെറുപ്പക്കാരനാണെന്ന് കണ്ട് മകളെ വിവാഹം കഴിച്ച് നൽകുകയായിരുന്നു.
കണ്ണൂർ സ്വദേശി ഷാജഹാൻ ആണെന്ന് പറഞ്ഞാണ് മകളെ വിവാഹം കഴിച്ചതെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു. വിവാഹ സമയത്ത് പള്ളിയിൽ പറഞ്ഞ പേരും ഷാജഹാൻ എന്നാണ്.
തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാൽ കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും അബ്ദുൽ റഹ്മാൻ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്