ഗോവയില്‍ പുതുവത്സരമാഘോഷത്തിന് പോയ മലയാളി യുവാവിന്റെ മൃതദേഹം ബീച്ചില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ പുതിയ ആരോപണങ്ങളുമായി മരിച്ച സഞ്ജയ്‌യുടെ കുടുംബം രംഗത്ത്.
ഗോവയിലെ ഡി ജെ പാര്‍ട്ടിയ്ക്കിടെ സഞ്ജയ്ക്ക് മര്‍ദമേറ്റുവെന്നാണ് പിതാവ് സന്തോഷ് ആരോപിക്കുന്നത്. സഞ്ജയ്‌യെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച് കൊന്ന് കടലില്‍ തള്ളിയതാണെന്നാണ് പിതാവിന്റെ ആരോപണം. മര്‍ദനത്തിനുശേഷം സഞ്ജയ്‌യുടെ പണവും ഫോണും കവര്‍ന്നെന്നും പിതാവ് സന്തോഷ് ആരോപിക്കുന്നു.
അതേസമയം സഞ്ജയ്‌യുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടു പിടിച്ച് നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി നിയമ നടപടിയുമായി മുന്നോട്ടു പോകും എന്നും കുടുംബം അറിയിച്ചു.
സഞ്ജയ്‌യുടെ നെഞ്ചിലും പുറത്തും മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. യുവാവ് വെള്ളത്തില്‍ വീഴുന്നതിനു മുന്‍പ് തന്നെ മര്‍ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ന്യൂയര്‍ ആഘോഷത്തിനിടെ സഞ്ജയ് സ്റ്റേജില്‍ കയറി നൃത്തം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. യുവാവിനെ പുതുവത്സരാഘോഷത്തിന് ശേഷംകാണാതാവുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്