കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷംവീട് ഉന്നതിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പരുക്കേറ്റ സന്ധ്യയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എട്ട് മണിക്കൂര്‍ നീണ്ട ശസ്തക്രിയ വൈകിട്ടോടെയാണ് പൂര്‍ത്തിയായത്. ഇനിയുള്ള 72 മണിക്കൂര്‍ നിര്‍ണായകം ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.അപകടത്തിൽ സന്ധ്യയുടെ രണ്ട് കാലുകള്‍ക്കും പരുക്ക് പറ്റിയിരുന്നു. ഇതിൽ ഇടതുകാലിന്റെ പരുക്ക് ആയിരുന്നു ഗുരുതരം. ഇടതു കാലിലെ എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞ നിലയിലായിരുന്നു.
അതേസമയം, മണ്ണില്‍ അകപ്പെട്ട സന്ധ്യയുടെ ഭര്‍ത്താവ് നെടുമ്പിള്ളികുടി ബിജു മരിച്ചിരുന്നു. സംസ്‌കാരം മൂന്ന് മണിക്ക് തറവാട്ട് വളപ്പില്‍ നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
