മാധ്യമ പ്രവർത്തകനും കളമശ്ശേരി എസ്‌സിഎംഎസ് കോളേജിലെ പിആർ മാനേജറുമായ സനൽ പോറ്റി അന്തരിച്ചു

DECEMBER 1, 2025, 8:46 PM

കൊച്ചി: മാധ്യമപ്രവര്‍ത്തകനും കളമശേരി എസ്‌സിഎംഎസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി(55) അന്തരിച്ചു.വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സനല്‍ പോറ്റി.

ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. കളമശ്ശേരി എസ്‌സിഎംഎസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.

മൃതദേഹം സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam