മലപ്പുറം: സമസ്തയുടെ പണ്ഡിത സഭയായ മുശാവറ പുനഃസംഘടന പൂര്‍ത്തിയായി. ആറ് പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് മുശാവറ പുനഃസംഘടിപ്പിച്ചത്.
മുശാവറയില്‍ ഇത്തവണ മുസ്ലീംലീഗ് പ്രതിനിധികളില്ലെന്നാണ് റിപ്പോർട്ടുകൾ. പാണക്കാട് കുടുംബാംഗങ്ങള്‍ ഇത്തവണ മുശാവറയില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇവരാരും പട്ടികയില്‍ ഇടം നേടിയില്ല. ജിഫ്രി തങ്ങള്‍ക്ക് എതിരായ വിമര്‍ശനത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ലീഗ് അനുകൂല പണ്ഡിതനായ മുസ്തഫല്‍ ഫൈസിയെയും തിരിച്ചെടുത്തില്ല. പുനഃസംഘടനയോടെ മുശാവറയിലെ അംഗങ്ങളുടെ എണ്ണം 38 ആയി.
പുതിയ അംഗങ്ങള്‍
ഗഫൂര്‍ അന്‍വരി, അലവി ഫൈസി കൊളപ്പറം, ബഷീര്‍ ഫൈസി ചീക്കോന്ന്, ഷഫീഖ് ബാഖവി കണ്ണൂര്‍, ടി കെ അബൂബക്കര്‍ വെളിമുക്ക്, മാമ്പുഴ സെയ്താലി മുസലിയാര്‍ എന്നിവരാണ് മുശാവറയിലെ പുതിയ അംഗങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
