തൃശൂര്‍: കലാമണ്ഡലത്തിലെ ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാന്‍സലര്‍ മല്ലിക സാരാഭായിയുടെ പരാമര്‍ശത്തെ മന്ത്രി സജിചെറിയാന്‍.
തള്ളി. നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെങ്കില്‍ ചാന്‍സലര്‍ നടപടി എടുക്കട്ടെയെന്ന് മന്ത്രി വെല്ലുവിളിച്ചു.
കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്നത് പാട്ടും ഡാന്‍സുമാണ്. ഇ-മെയില്‍ അയക്കലല്ലെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ അതിപ്രസരവും ഫണ്ടിന്റെ അപര്യാപ്തതയുമാണ് കേരള കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ് പറഞ്ഞത്.
പാര്‍ട്ടിക്കാരെ വെക്കാം, പക്ഷേ കഴിവ് വേണം, വൈസ് ചാന്‍സലറും രജിസ്ട്രാറും അല്ലാതെ ഇംഗ്ലീഷില്‍ മെയില്‍ അയക്കാന്‍ അറിയുന്ന ഒരാള്‍ പോലുമില്ലെന്നുമായിരുന്നു ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
