തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും.
കഴിഞ്ഞ 23നാണ് കേസ് അട്ടിമറിയിൽ അജിത്കുമാറിൻ്റെ പങ്ക് വ്യക്തമാക്കുന്ന എസ് പി ഷൗക്കത്തലി അധ്യക്ഷനായ എസ്ഐടിയുടെ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. എന്നാൽ, എസ്ഐടി റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡിജിപി മടക്കി അയച്ചിരുന്നു. റിപ്പോർട്ടിലെ ചില ഭാഗങ്ങളിലെ വ്യക്തതക്കായി തുടരന്വേഷണം ആവശ്യപ്പെട്ടാണ് മടക്കിയത്.
എസ്ഐടിയോട് ഡിജിപി അഞ്ച് സംശയങ്ങളാണ് ചോദിച്ചത്. ഇക്കാര്യങ്ങളിൽ എസ്ഐടി തുടരന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ഡിജിപിയെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി 20ന് യോഗം ചേരും. തുടർ അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതൽ സമയം എടുക്കുമെന്നതിനാൽ അതിനു മുൻപ് റിപ്പോർട്ട് വരാനുള്ള സാധ്യത കുറവാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
