തുലാമാസ  പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17   ന് തുറക്കും

OCTOBER 15, 2025, 6:50 AM

 ശബരിമല: തുലാമാസ  പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17  ന് വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.

തുലാമാസം ഒന്നിന് ( ഒക്ടോബർ  18) രാവിലെ അഞ്ചുമണിക്ക്  ദർശനത്തിനായി നട തുറക്കും.  ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും തുലാമാസം ഒന്നിന് രാവിലെ സന്നിധാനത്ത് നടക്കും. 

തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്ട്രപതി ദൗപതി  മുർമു ശബരിമല ദർശനം നടത്തും. രാഷ്ട്രപതിയെ  വരവേൽക്കുന്നതിനുള്ള എല്ലാ  ഒരുക്കങ്ങളും ഇതിനോടകം തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22ന് ദർശനത്തിന് നിയന്ത്രണമുണ്ടാകും.  ഒക്ടോബർ   21  നാണ് ശ്രീചിത്തിര  ആട്ടതിരുനാൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam