കൊച്ചി : സ്വർണ്ണപ്പാളി വിവാദം കൊഴുക്കുന്നതിനിടെ ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യവുമായി നാമജപ പ്രതിഷേധയാത്രയ്ക്കൊരുങ്ങി ഹിന്ദു ഐക്യവേദി.ഒക്ടോബര്‍ 6 മുതല്‍ 12 വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. ദേവസ്വം ബോര്‍ഡ് രാജി വയ്ക്കുക, ദേവസ്വം അഴിമതി CBI അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ യാത്ര നടത്തുന്നത്.നാമജപ പ്രതിഷേധ യാത്രയിൽ എല്ലാ അയ്യപ്പ വിശ്വാസികളും പങ്കാളികളാവണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു ഫേസ്ബുക്കിൽ കുറിച്ചു.
ആർ വി ബാബു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്
ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഒക്ടോബര്‍ 6 മുതൽ 12 വരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ദേവസ്വം ബോർഡ് രാജി വയ്ക്കുക, ദേവസ്വം അഴിമതി CBI അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് നാമജപ യാത്ര നടത്തുക. എല്ലാ അയ്യപ്പ വിശ്വാസികളും പങ്കാളികളാവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
