പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. തിങ്കൾ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുക.
അതേസമയം ദര്‍ശന സമയം എല്ലാ ദിവസവം പുലർച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ്. ദർശനത്തിനം നടത്തുന്നതിന് ഓൺലൈൻ ബുക്കിങ് ചെയ്യണം. www.sabarimalaonline.org എന്ന വെബ്സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. പ്രതിദിനം 70,000 പേർക്ക് ഓണ്‍ലൈൻ ബുക്കിങ് നടത്താൻ സാധക്കും. സ്പോട്ട് ബുക്കിങ് സൗകര്യങ്ങളും നിലവിലുണ്ട്. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാർ സത്രം ചെങ്ങന്നൂർ എന്നിവടങ്ങളിലാണ് സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
