നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര്; ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്ന് കെ ബാബു

FEBRUARY 23, 2026, 9:57 PM

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെച്ചൊല്ലി നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ചോദ്യോത്തര വേള ആരംഭിച്ചത് മുതൽ പ്ലക്കാഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. 

സഭയിൽ സർക്കാരുമായുള്ള നിസ്സഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ച കെ. ബാബു വ്യക്തമാക്കി. ദേവസ്വം മന്ത്രി രാജിവെച്ചാൽ സഭാനടപടികളുമായി സഹകരിക്കാമെന്ന നിലപാടിലാണ് പ്രതിപക്ഷം.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനോട് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീർക്കുന്നതെന്ന് കെ. ബാബു ആരോപിച്ചു. തന്ത്രിയെ 40 ദിവസം ജയിലിലടച്ചതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

സ്വർണ്ണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങുന്നത് സർക്കാരിന്റെ വീഴ്ച മൂലമാണെന്നും ഇതിന് വിശ്വാസികളോട് സർക്കാർ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.ദേവസ്വം മന്ത്രി രാജിവെച്ചാൽ പ്രശ്നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നുമാണ് കെ. ബാബു സഭയിൽ പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam