കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ഹർജിയിൽ പിഴവുകളുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ പരിശോധിക്കാതെയാണോ ഹർജി നൽകിയതെന്നാണ് കോടതി ചോദിച്ചത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ ഹർജി.
അതേസമയം ശരിയായ വസ്തുതകളുമായി കോടതിയെ സമീക്കൂവെന്നും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഓഡിറ്റ് നടത്താൻ നേരത്തെ തന്നെ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ടെൻഡർ നടപടികൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള മുൻ ഉത്തരവുകളൊന്നും പരിശോധിക്കാതെയാണ് ഹർജിയെന്ന് കോടതി വിമർശിച്ചു. ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
