ശബരിമല സ്വർണ്ണമോഷണക്കേസ്; എ. പത്മകുമാറിന്‍റെ ജാമ്യഹർജിയിൽ വിധി ഇന്ന്

FEBRUARY 19, 2026, 8:50 PM

കൊല്ലം: ശബരിമല സ്വർണമോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് ഉത്തരവ് പറയും.അപേക്ഷയിൽ കൊല്ലം കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.കട്ടിളപ്പാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ജാമ്യഹർജി സമർപ്പിച്ചത്.

2025 നവംബർ 20 -ാം തിയതിയാണ് സ്വർണമോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്.പിന്നാലെ റിമാൻഡിൽ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം തേടി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.

അതേസമയം, എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പത്മകുമാറിനും സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam