ശബരിമല സ്വർണകൊള്ള കേസ്: ‘ഇനിയും സത്യങ്ങൾ പുറത്തുവരാനുണ്ട്’; പുനരന്വേഷണ സൂചന നൽകി മന്ത്രി കെ. മുരളീധരൻ

JUNE 14, 2026, 9:15 PM

തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതകളോ വീഴ്ചകളോ കണ്ടെത്തിയാൽ പുനരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി മന്ത്രി കെ. മുരളീധരൻ. കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ. പത്മകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേസുമായി ബന്ധപ്പെട്ട് ഇനിയും നിരവധി സത്യങ്ങൾ പുറത്തുവരാനുണ്ടെന്നും പുതിയ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“കുറ്റപത്രത്തിൽ ന്യൂനതയുണ്ടെന്ന് കണ്ടെത്തിയാൽ അതിനെ ഗൗരവമായി പരിശോധിക്കും. പുറത്തുവരുന്ന സത്യങ്ങൾക്കും തെളിവുകൾക്കും അനുസരിച്ചായിരിക്കും തുടർനടപടികളും അന്വേഷണവും,” മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേസിലെ പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും കൂടുതൽ അന്വേഷണത്തിന് വഴിതെളിക്കുമോയെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam