ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണം പൂശൽ വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
എഡിജിപി എച്ച് വെങ്കിടേഷ് അധ്യക്ഷനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോടതി ഉത്തരവിറക്കി. വിപുലമായ അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. എസ്പിക്കാണ് അന്വേഷണ ചുമതല. ഹൈക്കോടതി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. രണ്ട് ആഴ്ചക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിവാദവുമായി ബന്ധപ്പെട്ട് 2019 ൽ കൊണ്ടുപോയ സ്വർണപ്പാളി മാറ്റിയത് ഉണ്ണികൃഷ്ണൻ പോറ്റി തന്നെയെന്ന ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്